ജെല്ലിക്കെട്ടിൽ ഓടിയത് പരമശിവൻ; ശബരിമലയ്ക്ക് പിന്നിൽ തീവ്രഹിന്ദു വാദികൾ: രാഹുൽ ഈശ്വർ; വിഡിയോ

rahul-easwar
SHARE

ശബരിമല ഗൂഢാലോചനയ്ക്ക് പിന്നിൽ തീവ്രഹിന്ദു വാദികളാണെന്ന് രാഹുൽ ഈശ്വർ. ശബരിമല വിഷയം ഉണ്ടാകാൻ കാരണം മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്റ്കാരോ അല്ല.. തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണ് എന്നാണ് ഫെയ്സ്ബുക്ക് കുറിപ്പിൽ രാഹുൽ ഈശ്വർ പറയുന്നത്. നമ്മൾ വിചാരിക്കും നമ്മൾ ശബരിമലയെ രക്ഷിക്കാൻ ഇറങ്ങിയതാണെന്നു... തമിഴ് നാട്ടിൽ കാള ആയി ജെല്ലിക്കെട്ടിൽ ഓടിയത് സാക്ഷാൽ പരമശിവനാണ്, കേരളത്തിൽ നമ്മളെ വച്ച് പ്രക്ഷോഭം നടത്തി ഇന്ത്യൻ ഭരണഘടനയെ കപട ദേശീയ ബ്രാഹ്മിണിക്കൽ തീവ്ര വലതുപക്ഷ വാദികളിൽ നിന്ന് രക്ഷിച്ചത് സ്വാമി അയ്യപ്പനാണ്. രാഹുൽ പറയുന്നു. 

ജസ്റ്റിസ് ദീപക് മിശ്രയെയയും രാഹുൽ പഴിചാരുന്നുണ്ട്. കുറിപ്പിനൊപ്പമുള്ള വിഡിയോയിൽ ദീപക് മിശ്രയെ റിമോട്ട് കൺട്രോൾ വച്ച് അടക്കി നിർത്തിയിരിക്കുകയാണെന്നാണ് രാഹുൽ പറയുന്നത്. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചത് വഴി എന്തോ വലിയ കാര്യം ചെയ്തുവെന്നാണ് ദിപക്ക് മിശ്ര പറയുന്നത്. ഇതെല്ലാം ഒരു അജണ്ടയുടെ അടിസ്ഥാനത്തിലാണ്. രാഹുൽ തുറന്നടിക്കുന്നു.

രാഹുലിന്റെ കുറിപ്പിന്റെ പൂർണരൂപം:

ശബരിമല ഗൂഢാലോചനയ്ക്ക് പിന്നിൽ തീവ്രഹിന്ദു വാദികളാണ് - (3 Points, 30 seconds)

1) ശബരിമല വിഷയം ഉണ്ടാകാൻ കാരണം മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്റ്കാരോ അല്ല.. തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണ്. തീവ്രത - ഹിന്ദു ആയാലും മുസ്ലിം - ആയാലും പ്രശ്‌നമാണ്. തീവ്ര ഹിന്ദു വലതു പക്ഷക്കാർ "Uniform Civil Code" നു വേണ്ടി ശബരിമലയെ ബലികൊടുക്കാൻ കരു നീക്കിയതാണ്.

2) Uniform Civil Code ഇന്ത്യയെ നശിപ്പിക്കും എന്നാണ് ഗുരുജി ഗോൾവാൾക്കർ ചൂണ്ടി കാട്ടിയതു. മുസ്‌ലിം വിരോധം മത ഭ്രാന്തു ആയി മാറിയ ചിലർ കപട ദേശീയതയുടെ മുഖം മൂടി അണിഞ്ഞു ജെല്ലിക്കെട്ടിനെയും, ശബരിമലയെയും ഒക്കെ ആക്രമിച്ചു... ഒരു "Narrative Set ചെയ്യാൻ" കളം ഒരുക്കാൻ ശ്രമിക്കുക ആയിരുന്നു. ( ശ്രീ ദീപക് മിശ്ര അടക്കം) ..

നമ്മൾ വിചാരിക്കും നമ്മൾ ശബരിമലയെ രക്ഷിക്കാൻ ഇറങ്ങിയതാണെന്നു... തമിഴ് നാട്ടിൽ കാള ആയി ജെല്ലിക്കെട്ടിൽ ഓടിയത് സാക്ഷാൽ പരമശിവനാണ്, കേരളത്തിൽ നമ്മളെ വച്ച് പ്രക്ഷോഭം നടത്തി ഇന്ത്യൻ ഭരണഘടനയെ കപട ദേശീയ ബ്രാഹ്മിണിക്കൽ തീവ്ര വലതു Chauvinism ത്തിനു അടിപെടാതെ രക്ഷിച്ചത് സ്വാമി അയ്യപ്പനാണു.

3) ഇപ്പൊ ഹിന്ദു ആക്ടിവിസ്റ്റുകളും പ്രസ്ഥാനങ്ങളും തമ്മിൽ നടക്കുന്ന തമ്മിൽ തല്ല് ഗുണം ചെയ്യില്ല.. ആരെയും വ്യക്തിപരമായി ആക്രമിക്കുന്നത് ഹിന്ദുക്കൾക്ക് ഗുണം ചെയ്യില്ല. അഡ്വ ശങ്കു, Smt പദ്‌മ പിള്ള പോലുള്ളവർ ശബരിമലക്ക് വേണ്ടി ശക്തിയുക്തം പോരാടിയതാണ്.... ശ്രീ രംഗ ഹരി യെ പോലുള്ള മുതിർന്ന ചിന്തകരെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല... അദ്ദേഹത്തിന്റെ നിലപാടിനെ എതിർക്കുമ്പോഴും .. അദ്ദേഹം ഒരു ആയുഷ്കാലം ഈ സമുദായത്തിന്, സമാജത്തിനു വേണ്ടി ഒഴിഞ്ഞു വച്ചതാണെന്നു മറക്കരുത്.

MORE IN KERALA
SHOW MORE