‘ഓപ്പൺ’ ആയി ചോദിക്കട്ടെ, ഓപ്പൺ വോട്ട് എന്നാൽ എന്ത് ? നിബന്ധനകൾ എന്തൊക്കെ ?

kasarkode-open-vote
SHARE

തിരഞ്ഞെടുപ്പ് ചട്ടത്തിൽ ‘ഓപ്പൺ വോട്ട്’ എന്ന ഒരു സംവിധാനമേയില്ല. എന്നാൽ, സ്വന്തമായി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് ഒരു സഹായിയെ തേടാം (കംപാനിയൻ വോട്ട്). ഇതാണ് ഓപ്പൺ വോട്ട് എന്ന പേരിൽ അറിയപ്പെടുന്നത്.

ഇതിനുള്ള വ്യവസ്ഥകൾ

∙ കാഴ്ചയില്ലാത്തതിനാൽ ചിഹ്നം തിരിച്ചറിയാൻ സാധിക്കാത്തവർക്കും വോട്ടിങ് യന്ത്രത്തിലെ ബട്ടൻ അമർത്താൻ സാധിക്കാത്തവർക്കും വോട്ടിങ് യന്ത്രമുള്ളിടത്തേക്ക് എത്താൻ പ്രയാസമുള്ളവർക്കും പോളിങ് ബൂത്തിൽ സഹായം തേടാം

∙ 18 വയസ്സെങ്കിലും ഉള്ളയാളെയാണ് സഹായിയായി അനുവദിക്കുക

∙ ബട്ടൻ അമർത്താൻ സാധിക്കുന്ന വോട്ടറാണെങ്കിൽ, സഹായിക്ക് വോട്ടിങ് കംപാർട്ട്മെന്റ് വരെ (ഇവിഎം വച്ചിരിക്കുന്ന സ്ഥലം വരെ) അനുഗമിക്കാം. വോട്ട് ചെയ്യേണ്ടത് യഥാർഥ വോട്ടർ തന്നെ. (എത്രമാത്രം സഹായം വേണം എന്നത് തീരുമാനിക്കേണ്ടത് പ്രിസൈഡിങ് ഓഫിസർ)

 

∙ വോട്ടർക്കു വേണ്ടി സഹായിയാണ് വോട്ട് രേഖപ്പെടുത്തുന്നതെങ്കിൽ, ഈ വോട്ടു സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിക്കുമെന്ന് സഹായി നിശ്ചിത ഫോമിൽ പ്രിസൈഡിങ് ഓഫിസർക്ക് എഴുതി നൽകണം

 

∙ സഹായി – വോട്ടെടുപ്പു ദിവസം ഒരാൾക്ക് ഒരു തവണ മാത്രമേ വോട്ടറുടെ സഹായിയായി പ്രവർത്തിക്കാൻ അനുവാദമുള്ളു.

 

 

∙ സഹായിയാണ് വോട്ട് രേഖപ്പെടുത്തിയതെങ്കിൽ, ആ വ്യക്തിയുടെ വലത്തെ ചൂണ്ടു വിരലിൽ മഷി പുരട്ടണം. 

 

 

∙ എത്ര പേർ പരസഹായത്തോടെ വോട്ട് രേഖപ്പെടുത്തി എന്നതിന്റെ വിവരങ്ങൾ പ്രിസൈഡിങ് ഓഫിസർ സൂക്ഷിക്കണം.

 

 

∙ തിരഞ്ഞെടുപ്പു ജോലിയിലുള്ളവർക്ക് സഹായിയാവാൻ അനുവാദമില്ല. 

MORE IN KERALA
SHOW MORE