വാടകനൽകാതെ ശബരിമലയിലെ സ്ഥാപനങ്ങൾ; നടപടിയുമായി ദേവസ്വംബോർഡ്

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. വാടകനല്‍കാത്ത വ്യാപാരസ്ഥാപനങ്ങളിലേയ്ക്കുള്ള വൈദ്യുതി ദേവസ്വംബോര്‍ഡ് തടഞ്ഞു. വെള്ളവും വെളിച്ചവുമില്ലാതായതോടെ സന്നിധാനത്തെ കച്ചവട കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലായി. 17കോടി രൂപ കുടിശിക ഇനത്തില്‍ കച്ചവടസ്ഥാപനങ്ങള്‍ നല്‍കാനുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു

യുവതി പ്രവേശവിഷയവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായി എന്നകാരണം പറഞ്ഞാണ് വ്യാപാരികള്‍ വാടക നല്‍കാത്തത്. കുടിശിക ഇനത്തില്‍ 17കോടിയോളം രൂപയാണ് വ്യപാരികള്‍ ദേവസ്വംബോര്‍ഡിന് നല്‍കാനുള്ളത്. പണം അടയ്ക്കാതെ വൈദ്യുതി നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് ദേവസ്വംബോര്‍ഡ്.

വൈദ്യുതി ഇല്ലാതായതോടെ കച്ചവടക്കാര്‍ പ്രതിസന്ധിയിലാണ്. സന്നിധാനത്ത് ജലക്ഷാമം ഗുരുതരമാണ്. വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് അന്നദാനം മുടങ്ങി. കുടിവെള്ളവിതരണവും ഭാഗികമായേ നടക്കുന്നുള്ളു.