ചൂടിൽ പാടശേഖരത്തിന് തീപിടിച്ചു; അണയ്ക്കാൻ കഴിയാതെ ഫയർഫോഴ്‌സും നാട്ടുകാരും

കനത്ത ചൂടിൽ കോട്ടയം മൂലേടത്ത് മാടമ്പ് പാടശേഖരത്തിന് തീപിടിച്ചു. കാട്കയറി കിടന്ന പാടശേഖരത്തിലെ മുപ്പതേക്കറിലേറെ കത്തിനശിച്ചു. ഉച്ചക്ക് ഒരു മണിയോടെ പടർന്ന തീയണയ്ക്കാൻ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.