പദയാത്രക്ക് പിന്നാലെ സീറ്റുറച്ചു; പാലക്കാട് പിടിക്കാൻ വി.കെ.ശ്രീകണ്ഠന്‍

sreekandan
SHARE

ജില്ലയിലുടനീളം പദയാത്ര നടത്തിയതിന് പിന്നാലെ ലഭിച്ച സ്ഥാനാര്‍ഥിത്വം പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി  വി.കെ. ശ്രീകണ്ഠന് നേട്ടമായി. ഒന്നാംഘട്ട പ്രചാരണം കഴി‍ഞ്ഞതിന് തുല്യമാണ് ഇതെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥി.  

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം വി.കെ.ശ്രീകണ്ഠന്‍ ഒൗദ്യോഗികപ്രചാരണം തുടങ്ങിയില്ല. ജില്ലയിലെ മുതിര്‍ന്ന യുഡിഎഫ് നേതാക്കളെ കണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്ന തിരക്കിലാണ്. എങ്കിലും വിവാഹച്ചടങ്ങുകളിലൊക്കെ പങ്കെടുത്ത് വോട്ടുതേടുന്നു. ഒന്നാംഘട്ട പ്രചാരണമെന്നോണം ശ്രീകണ്ഠന്‍ നേതൃത്വം നല്‍കിയ പദയാത്ര സംസ്ഥാനതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഗ്രൂപ്പു തര്‍ക്കങ്ങളില്ലാത്തതും ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യവും പ്രചാരണത്തിന് മാറ്റുകൂട്ടുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

കഴി‍ഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ജില്ലയ്ക്ക് പുറത്തുളളവരായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയായത്. നിലവില്‍ ഷൊര്‍ണൂര്‍ നഗരസഭാ കൗണ്‍സിലറായ ശ്രീകണ്ഠന്‍ മുന്‍പ് ഒറ്റപ്പാലത്തു നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.