രാഹുൽ ഗാന്ധിയുടെ പരിപാടിക്കിടെ കണ്ടെത്തിയ ടൈംപീസ്‌ വട്ടം കറക്കി

കോഴിക്കോട് ബീച്ചിൽ രാഹുൽഗാന്ധി പ്രസംഗിച്ച സ്റ്റേജിനു മുൻവശത്തെ മതിലിൽ കണ്ടെത്തിയ ടൈംപീസ്‌ പൊലീസിനെ വലച്ചു. സമ്മേളനത്തിനെത്തിയ നാദാപുരത്തുനിന്നുള്ള ഡിസിസി ജന. സെക്രട്ടറിമാരായ സി.വി.കുഞ്ഞിക്കൃഷ്ണൻ, യു.പി.ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി.അലി എന്നിവരാണ് പോർട്ട് മറൈൻ ബംഗ്ലാവിന്റെ മതിലിൽ പുതിയ ടൈംപീസ്‌ കണ്ടെത്തിയത്. 

സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ മഹേഷ് കെ.നായരെ കാണിച്ചതോടെ അദ്ദേഹമെത്തി പരിശോധിച്ചു. നടന്നു പോകുന്നതിനിടെ ഒരാളുടെ കൈയ്യിൽ‌നിന്നു നടപ്പാതയിൽ വീണുപോയ ടൈംപീസ് മറ്റൊരാൾ‌ എടുത്തു മതിലിൽ വച്ചതാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സിഐ ടി.എസ്.ബിനു എത്തി ടൈംപീസിൽ അപകടകരമായതൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി