ആസ്വദിച്ചും സംശയങ്ങള്‍ ചോദിച്ചും ഗവര്‍ണര്‍; ഭാര്യയ്ക്കൊപ്പം ബിനാലെ വേദിയിൽ

ചരിത്രം പഠിക്കാനാഗ്രഹിക്കുന്നവര്‍ കൊച്ചി മുസിരിസ് ബിനാലെ നിശ്ചയമായും കാണണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം . ബിനാലെയുടെ മുഖ്യവേദിയായ ആസ്പിന്‍വാളില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

ഭാര്യയ്ക്കൊപ്പമാണ് ബിനാലെ കാണാന്‍ ഗവര്‍ണറെത്തിയത്. മുഖ്യവേദിയായ ആസ്പിന്‍വാളിലെ പ്രതിഷ്ഠാപനങ്ങളെല്ലാം ഗവര്‍ണര്‍ ആസ്വദിച്ചു കണ്ടു. സംശയങ്ങള്‍ ചോദിച്ചറിഞ്ഞു. സങ്കീര്‍ണമായ ചില കലാവിഷ്കാരങ്ങള്‍ സാധാരണക്കാര്‍ക്കു കൂടി മനസിലാക്കാനുളള സംവിധാനമൊരുക്കണമെന്ന് സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കി.

ഒരു മണിക്കൂറോളം മുഖ്യവേദിയില്‍ ചെലവിട്ട ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ ബിനാലയെ പറ്റി വാചാലനായി. മാര്‍ച്ച് ഇരുമ്പത്തിയൊമ്പതിനാണ് ബിനാലെയുടെ സമാപനം.