രാജ്യത്തെ മികച്ച ഗ്രീന്‍ സ്കൂള്‍ കൊച്ചിയിൽ; ചേഞ്ച് മേക്കര്‍ അവാര്‍ഡ് എസ്.ബി.ഒ.എ സ്കൂളിന്

ദേശീയ ഗ്രീന്‍ സ്കൂള്‍ പ്രോഗ്രാമിന്റെ ഭാഗമായുളള  ചേഞ്ച് മേക്കര്‍ അവാര്‍ഡ്  കൊച്ചി  എസ് ബി.ഒ..എ പബ്ലിക് സ്കൂളിന്. പ്രകൃതി വിഭവങ്ങളുടെ കൃത്യമായ ഉപയോഗവും പരിപാലനവും വഴിയാണ് സ്കൂളിന് മികച്ച നേട്ടം കൈവരിക്കാനായ്. സ്കൂളിലെ വിവിധ പ്രവര്‍ത്തനങ്ങളെ അടുത്തറിയാം.

റെനി ടീച്ചര്‍ക്കും കുട്ടികള്‍ക്കും ഇത് ആഘോഷങ്ങളുടെ ദിവസമാണ്. രാജ്യത്തെ രണ്ടായിരത്തോളം സ്കൂളുകളോട് മല്‍സരിച്ച് ഗ്രീന്‍ സ്കൂള്‍ പ്രോഗ്രാമിന്റെ ചേഞ്ച് മേക്കര്‍ പുരസ്കാരം നേടിയതിന്റെ സന്തോഷം. വെറുതേ കിട്ടിയതല്ല, കൃത്യമായ ആസൂത്രണ മികവോടെ പദ്ധതികള്‍ നടപ്പാക്കിയതിന്റെ വിജയം 

പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഓരോ മാസവും യോഗം ചേര്‍ന്നു. ഒരോ മാസവും പുതിയ ആശയങ്ങളെത്തി. വിദ്യാര്‍ഥികളും ആവേശത്തോടെ പങ്കെടുത്തതോടെ പദ്ധതികള്‍ ലക്ഷ്യത്തിലെത്തി.

ഒരു വര്‍ഷത്തിനുളളില്‍ സ്കൂള്‍ നേടിയ നേട്ടങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. മഴവെളളസംഭരണത്തിനൊപ്പം ഊര്‍ജസംരക്ഷണത്തിലും അതിദൂരം മുന്നലാണ് എസ് ബി.ഒ..എ സ്കൂള്‍. ഇന്ധനക്ഷമത കൂടിയ ചെറുബസുകള്‍ വാങ്ങിയത് മുതല്‍  സിറോ ഇ വേസ്റ്റ് വരെയുളള ഉജ്വല പദ്ധതികളാണ് സ്കൂള്‍ നടപ്പാക്കിവരുന്നത്.