ഡോക്ടർ ഒരു പാട്ട് ചോദിച്ചു; പാട്ടിന്റെ പൂക്കാലം തീർത്ത് അമ്മൂമ്മ; വിഡിയോ

ഒരു അമ്മൂമ്മയുടെ പാട്ടിൽ മയങ്ങി വീഴുകയാണ് സമൂഹമാധ്യമങ്ങൾ. കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി' എന്ന ഗാനമാണ് അതിമനോഹരമായി അമ്മൂമ്മ ആലപിക്കുന്നത്. പാലിയേറ്റീവ് കെയറിലെ ഡോക്ടർ വന്നപ്പോൾ വെറുതെ ഒരു പാട്ടു പാടാൻ പറഞ്ഞു. തുടർന്നാണ് അമ്മൂമ്മയുടെ ഗംഭീര ആലാപനം. 'അമ്മൂമ്മയ്ക്ക് ദൈവം ദീർഘായുസ് നൽകട്ടെ’, 'എത്ര കേട്ടാലും മതിവരുന്നില്ല... ' എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റ്.

വാര്‍ധക്യ അവശതകള്‍ എല്ലാം മറന്ന് മുഴുവന്‍ വരികളുംപാടിയാണ് അമ്മൂമ്മ പാട്ട് അവസാനിപ്പിച്ചത്. നീലക്കടമ്പ് എന്ന ചിത്രത്തില്‍ കെ.ജയകുമാര്‍ എഴുതി രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ഗാനം ചിത്രയാണ് ആലപിച്ചത്.