ആർത്തവം അശുദ്ധിയല്ല; പ്രഖ്യാപിച്ച് കൊച്ചിയിൽ ആർത്തവ റാലി

ആർത്തവം അശുദ്ധിയല്ല എന്ന് പ്രഖ്യാപിച്ച് കൊച്ചിയിൽ ആർത്തവ റാലി. ശബരിമല യുവതി പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തിൽ   സംഘടിപ്പിക്കപ്പെട്ട വാലിയിൽ ആയിരത്തോളം പേർ പങ്കെടുത്തു .ശബരിമല യുവതി പ്രവേശനത്തിനെതിരെ നടന്ന നാമജപഘോഷയാത്രകൾക്കുള്ള  മറുപടിയാണ് ആർത്തവ റാലിയെന്ന്   സംഘാടകർ അവകാശപ്പെട്ടു. 

സ്ത്രീ സമത്വം എന്ന  ആശയം ഉയർത്തിയാണ് ആർത്തവ റാലി കൊച്ചിയുടെ നിരത്തിലിറങ്ങിയത്. കലാ കക്ഷി കൂട്ടായ്മ ,കാസ്റ്റ്ലെസ് കളക്ടീവ് ,ഊരാളി ,കോവൻ സംഘം തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട കൂട്ടായ്മയിൽ വിവിധ സാമൂഹ്യ മേഖലകളിൽ നിന്നുള്ള ആയിരത്തോളം പേർ ഭാഗമായി. പാട്ടും നൃത്തവുമായി ആഘോഷത്തിന്റെ അന്തരീക്ഷത്തിലായിരുന്നു റാലി.

ശബരിമല യുവതി പ്രവേശനത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന കൂട്ടായ്മയെ അഭിസംബോധന ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ എത്തുമെന്ന് സംഘാടകർ അറിയിച്ചു.