മുല്ലപ്പള്ളി രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു; സംഭവം അങ്കമാലിയിൽ

File Photo

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ദേശീയപാതയിൽ അങ്കമാലി കരയാംപറമ്പിൽ വൈകിട്ട് ആറുമണിയോടെയാണ്   അപകടമുണ്ടായത്. തൃശ്ശൂരിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. 

കരയാംപറമ്പിൽ  സിഗ്നൽ കാത്തു കിടക്കവേ പിന്നിൽ വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു അപകടത്തിൽ ആർക്കും പരുക്കില്ല. മറ്റൊരു വാഹനത്തിൽ വിമാനത്താവളത്തിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ  ഡല്‍ഹിയിലേക്ക് പോയി.