ആദ്യ കലോത്സവ ഒാർമകളിൽ ആലപ്പുഴ

മൂന്നാം തവണയാണ്, ആലപ്പുഴ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് വേദിയാകുന്നത്. നാല്‍പത്തിയേഴ് വര്‍ഷം മുന്‍പായിരുന്നു കിഴക്കിന്റെ വെനീസ് ആദ്യമായി കലാമാമാങ്കത്തിന് ആതിഥേയത്വം വഹിച്ചത്. ഓര്‍മമങ്ങാത്ത ആ കലോല്‍സവ ചരിത്രം ത്തിന്റെ സ്മരണികയുടെ കാഴ്ച്ചയിലേക്ക്. 

നാല്‍പത്തിയേഴ് വര്‍ഷം പിന്നോട്ട് പോവുകയാണ്. കാലം ചുളിവ് വീഴ്ത്തിയ ഈ താളുകള്‍ ഓര്‍മപ്പെടുത്തുന്നത് ഒരു കലോല്‍സവത്തെയാണ്. 1971 ല്‍ ആലുപ്പുഴയിലേക്ക് ആദ്യമായി വിരുന്നുവന്ന കലാമാമാങ്കത്തിന്റെ സ്മരണിക. പതിമൂന്നാമത് കലാമേളയുടെ മുഖ്യ സംഘടാനകനും  അധ്യാപകനുമായിരുന്ന കല്ലേലി രാഘവന്‍ പിള്ളയുടെ കൈയില്‍ ആ ഓര്‍മച്ചെപ്പ് ഭദ്രമായിട്ടുണ്ട്.

ആ കലോല്‍സവത്തില്‍ വിജയികളായ ചിലരൊക്കെ നമുക്ക് സുപരിചിതരാണ്. പ്രസംഗത്തിന് ഒന്നാം സ്ഥാനം അന്ന് തിരുവനന്തപുരം മോ‍ഡല്‍ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണായിരുന്നു. ശാസ്ത്രീയ സംഗീതത്തിലെ വിജയി കാവാലം ശ്രീകുമാറും.

അന്‍പത്തിയൊന്‍പതാമത് കലോല്‍സവത്തിന്റെ പ്രധാന വേദിയായ ലിയോ തേര്‍ട്ടീന്ത് സ്കൂള്‍ തന്നെയായിരുന്നു പതിമൂന്നാമത് കലോല്‍സവത്തിന്റെയും മുഖ്യവേദി.