ബ്ലോഗിൽ തീയതി തിരുത്താമെന്ന് ശ്രീചിത്രൻ പറഞ്ഞു; കലേഷിനെ നേരിൽ കണ്ട് മാപ്പു പറയും: വിഡിയോ

അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ എന്ന കവിത തനിക്ക് നല്‍കിയത് ശ്രീചിത്രനെന്ന് സമ്മതിച്ച് കേരളവർമ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. സ്വന്തം വരികളാണെന്നു പറഞ്ഞാണ് ശ്രീചിത്രൻ തനിക്ക് കവിത നൽകിയത്. കവിതകൾ ചൊല്ലിയും അയച്ചു തരുമായിരുന്നു. എന്നാൽ കലേഷിന്റെ കവിത മോഷ്ടിച്ച് തനിക്ക് തന്നതിലൂടെ ശ്രീചിത്രൻ വഞ്ചിച്ചുവെന്നും ദീപ പറഞ്ഞു.

സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ താല്പര്യമില്ലന്ന് പറഞ്ഞതുകൊണ്ട്, കവിത എങ്ങനെയും വെളിച്ചം കാണമെന്ന ആഗ്രഹമുണ്ടായിരുന്നു. തന്റെ സ്യഷ്ടികൾ നിരവധി പേർ  മോഷ്ടിച്ചുവെന്നും, അതിൽ അദേഹം നിസഹായനാണന്നും പറഞ്ഞു, ബ്ലോഗിൽ തീയതി തിരുത്താൻ പറ്റുമെന്ന് അന്ന് ശ്രീചിത്രൻ വിശ്വസിപ്പിച്ചിരുന്നതായും ദീപ വെളിപ്പെടുത്തി. . 

 കവിതയുടെ സ്രഷ്ടാവായ കലേഷിനോടു മാപ്പ് പറയുന്നു. ജാഗ്രത കാട്ടേണ്ടിയിരുന്നു. എഴുത്തുകാരിയെന്ന് അറിയപ്പെടാനല്ല കവിത പ്രസിദ്ധീകരിച്ചത്. കലേഷിന്റെ വിഷമം പൂർണമായും മനസിലാക്കുന്നു. കലേഷിനെ നേരിൽ കണ്ട് മാപ്പു പറയണം.

മനുഷ്യന്‍ എത്ര സമര്‍ത്ഥമായാണ് കള്ളം പറയുന്നതെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു. അധ്യാപിക, എഴുത്തുകാരി എന്ന നിലയില്‍  സത്യസന്ധത പുലര്‍ത്തേണ്ടിയിരുന്നു. കലേഷ് കവിത മോഷ്ടിച്ചെന്നുപോലും തെറ്റിദ്ധരിച്ച നിമിഷങ്ങൾ ഉണ്ടായിരുന്നു. പറ്റിയത് വലിയ പിഴവെന്നും ദീപ നിശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു.