യുഡിഎഫിനെ അട്ടിമറിച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റ്; ‘വൈകാരികം’ ഈ വിജയം

anzer-muhammed
SHARE

സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ വാർ‍ഡുകളിലേക്കാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ശ്രദ്ധയമായ പോരാട്ടമാണ് പത്തനംതിട്ട നഗരസഭയിലെ 13ാം വാർ‍ഡിൽ നടന്നത്.

യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാർത്ഥികളെ പരാജയപ്പെട്ടുത്തി വാർഡിൽ വിജയച്ചത് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനായ കെ.എസ്.യുവിന്റെ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്. ഈ വിജയത്തിന് മറ്റൊരു വൈകാരികത കൂടി സ്വന്തമായുണ്ട്. അന്‍സാര്‍ പോരാടി വിജയിച്ചത് ബാപ്പ മരിച്ച ഒഴിവില് നടന്ന ഉപതിരഞ്ഞെടുപ്പിലാണ്. 2015ലെ തിരഞ്ഞെടുപ്പിൽ അന്‍സാറിന്‍റെ പിതാവും സിപിഎം സ്ഥാനർത്ഥിയുമായ വി.എ.ഷാജഹാന്‍ ജയിച്ചത് ഇരുന്നൂറിന് താഴെ വോട്ടിനാണ്. 

യുഡിഎഫിന് വേണ്ടി മുസ്ലീം ലീഗ് സ്ഥാനാർത്ഥിയാണ് മത്സരിച്ചത്. ഇതോടെയാണ് വിമത സ്ഥാനർത്ഥിയായ മത്സരിക്കാൻ അൻസർ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ നിന്നും കെ.എസ്.യു. ജില്ല പ്രസിഡന്റനെ ഡിസിസി പുറാത്താക്കി. പക്ഷേ കെഎസ്‌‌യു നേതൃത്വം നടപടി എടുക്കാത്തതിനാല്‍ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നു.  പിതാവ് സിപിഎം കൗൺസിലർ ആയിരിക്കെയാണ് മകൻ നേരത്തെ കെ.എസ്.യു ജില്ല പ്രസിഡന്റായത്.

443 വോട്ടാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ അൻസാർ മുഹമ്മദ് നേടിയത്. 251 വോട്ടിന്റെ ഭൂരിപക്ഷം. 192 വോട്ട്‌നേടി രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുള്‍ കരീം തെക്കേത്താണ്. 163 വോട്ടുമായി മൂന്നാമത് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി സിറാജ് സലീമാണ്. ഇവിടെ എല്‍.ഡി.എഫ് നാലാമതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അന്‍സാരി എസ്.അസീസിന് 142 വോട്ടാണ് ലഭിച്ചത്. സിറ്റിങ് സീറ്റില്‍ സിപിഎം നാലാമതാകുകയും ചെയ്തു. ബിജെപിക്ക് ഇവിടെ ലഭിച്ചത് വെറും ഏഴ് വോട്ടാണ്.

MORE IN KERALA
SHOW MORE