ഡിവൈഎഫ്ഐയില്‍ പ്രായപരിധി 37 ആക്കിയിരുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നേതാക്കള്‍. 40 ആണ് പ്രായപരിധി. 37 ആക്കിയിട്ടില്ല. പുതിയ ഭാവവാഹികള്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എം.സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായപരിധി പിന്നീട് സിപിഎം അനുവദിച്ചതിനെത്തുടര്‍ന്ന് എടുത്തുകളഞ്ഞെന്നും വാര്‍ത്തകള്‍ വന്നിരുന്നു. വിഡിയോ കാണാം.
ഡിവൈഎഫ്ഐയ്ക്ക് പുതിയ മുഖം. എ.എ.റഹീമാണ് പുതിയ സംസ്ഥാന സെക്രട്ടറി. എസ്. സതീഷിനെ പ്രസിഡന്റായും എസ്.കെ.സജീഷിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു. എം.സ്വരാജും എ എൻ ഷംസീറും സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ ഭാരവാഹികൾ എത്തിയത്. തിരുവനന്തപുരത്ത് നിന്നുള്ള എ. എ റഹീമിനെയും എറണാകുളത്തു നിന്നുള്ള എസ്. സതീഷും കോഴിക്കോട് നിന്നുള്ള എസ്. സജീഷും ഏകകണ്ഠമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് ജോയിന്റ് സെക്രട്ടറിമാരും വൈസ് പ്രെസിഡന്റുമാരുമാണുള്ളത്. 12 സെക്രെട്ടേറിയേറ്റ് അംഗങ്ങളിൽ നാല് പേർ യുവതികളാണ്. വിവിധ കാരണങ്ങളാൽ 52 പേരെ ഒഴിവാക്കി.