കൊല്ലത്ത് മുഖ്യമന്ത്രിയ്ക്കെതിരെ യുവമോർച്ചയുടെ കരിങ്കൊടി; നേതാക്കൾ അറസ്റ്റിൽ

pinarayi-klm-bjp
SHARE

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊല്ലത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.  കൊല്ലത്ത് എൽഡിഎഫ് സംഘടിപ്പിച്ച വിശദീകരണയോഗത്തിന് ശേഷം മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയെ ഉമയനല്ലൂരിൽ വച്ചാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ശബരിമല ദർശനത്തിന് മണ്ഡലകാലത്ത് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയ്ക്കു താങ്ങാൻ കഴിയുന്നവരെ മാത്രം അനുവദിച്ച് ബാക്കിയുള്ളരെ ബേസ് ക്യാംപിൽ താമസിപ്പിക്കുമെന്നും കൊല്ലത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിധി നടപ്പാക്കാതിരിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാകും. സമരം നടത്തുന്നവര്‍ സംസ്ഥാനത്തെ മതനിരപേക്ഷശക്തിക്കുമുന്നില്‍ ഒന്നുമല്ലെന്നും പിണറായി പറഞ്ഞു.

MORE IN KERALA
SHOW MORE