ചരിത്രം ആവർത്തിക്കുന്നു; 100 വർഷം മുൻപ് പന്തളത്ത് നടന്നതും ഇത്; ഒാർമ്മപ്പെടുത്തി കുറിപ്പ്

ശബരിമലയിൽ തുലാമാസ പൂജയ്ക്കായി നട തുറന്നതോടെ പമ്പയിലും നിലയ്ക്കലിലും പ്രതിഷേധം ശക്തമായി. ഇവിടേക്ക് എത്തുന്ന സ്ത്രീകളെ മുഴുവൻ തടയുന്നതിലേക്ക് കാര്യങ്ങൾ എത്തി. സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ വനിത മാധ്യമ പ്രവർത്തകർക്ക് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. ഈ അവസരത്തിലാണ് നൂറുവര്‍ഷം മുന്‍പ് പന്തളത്ത് നടന്ന ചില സംഭവങ്ങളെ ഓര്‍മ്മിപ്പിച്ച് മാധ്യമ പ്രവര്‍ത്തകനായ അബ്ദുള്‍ റഷീദ് രംഗത്തെതിയത്. ഏതു പെണ്ണിനും മൂക്കുത്തിയിടാമെന്നു കൊല്ലവർഷം 944 ൽ രാജവിളംബരം ഉണ്ടായതിന് പിന്നാലെ ആദ്യമായി മൂക്കൂത്തിയിട്ട്  പുലയ സ്തീകള്‍ റോഡിലിറങ്ങിയതോടെ പന്തളത്ത് നടന്ന സംഭവങ്ങളെക്കുറിച്ചാണ് കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നത്.

പി.ഭാസ്കരനുണ്ണിയുടെ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ കുറിപ്പ്. പുലയസ്ത്രീകൾ ആദ്യമായി മൂക്കുത്തിയിട്ടു റോഡിലിറങ്ങിയപ്പോൾ പന്തളം ഇപ്പോഴത്തേക്കാൾ തിളച്ചുമറിഞ്ഞു. ശൂദ്ര പെണ്ണുങ്ങൾക്ക് മൂക്കുത്തിയിടാൻ പാടില്ലാത്ത കാലമാണ്. ആദ്യമായി മൂക്കുത്തിയിട്ടു റോഡിലിറങ്ങിയ പെണ്ണുങ്ങളുടെ മൂക്ക് വലിച്ചുകീറി, സവർണ്ണപ്പട. ആ അതിക്രമത്തിന് മേൽജാതി പെണ്ണുങ്ങൾ പിന്തുണ നൽകിയെന്നും ഓർമ്മിപ്പിക്കുന്നു. 

കുറിപ്പിന്റെ പൂർണ്ണ രൂപം