നവരാത്രി ആഘോഷങ്ങക്ക് തുടക്കം കുറിച്ച് ബൊമ്മക്കൊലു ഒരുങ്ങി

നവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് ബൊമ്മക്കൊലു ഒരുങ്ങി. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മക്കൊലുവില്‍ ക്രമീകരിക്കുന്നത്.‌ നിറപകിട്ടുള്ള ബൊമ്മക്കൊലു ഒരുക്കാന്‍ ഏറെ പ്രയത്നമുണ്ട്. ആഗ്ര, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ബൊമ്മകളെ എത്തിച്ചിട്ടുള്ളത്. 

കേരളത്തിലെ തമിഴ് ബ്രാഹ്മണസമൂഹമാണ് പ്രധാനമായും ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷിക്കുന്നത്. ഹൈന്ദവ പുരാണങ്ങളിലെ ദൈവങ്ങളുടേയും ഗുരുകാരണവന്‍മാരുടേയും വിഗ്രഹങ്ങളും തട്ടുകളിലായി നിരത്തിവയ്ക്കുന്നതാണ് ബൊമ്മക്കൊലു. നവരാത്രി പൂജകള്‍ ഒന്‍പതു ദിവസമാണ്. ബൊമ്മക്കൊലു തട്ടുകളും ഒന്‍പതായാണ് ക്രമീകരിക്കുന്നത്.