തീരദേശത്ത് സമാധാനം വേണം; ലീഗും സി.പി.എമ്മും കൈകോർത്തു

മലപ്പുറത്തിന്റെ തീരദേശത്ത് സമാധാനം ഉറപ്പിക്കാൻ നേതാക്കൾ വീണ്ടും കൈകോർത്തു.ജനമൈത്രി പൊലിസും തീരദേശ സമാധാന സമിതിയും ഒരുക്കിയ പൊതുസമ്മേളനത്തിലാണ് സി.പി.എം- മുസ്ലീം ലീഗ് നേതാക്കൾ ഒരുമിച്ചത്

തീരദേശത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ നാലു മാസം മുമ്പാണ് സി.പി.എമ്മിന്റെയും മുസ്ലീം ലീഗിന്റെയും സംസ്ഥാന നേതാക്കൾ ചർച്ച ആരംഭിച്ചത്. ഇത് പിന്നീട് താഴെ തട്ടിലുള്ള നേതാക്കൾ ഏറ്റെടുത്തു.ജനമൈത്രി പൊലിസും ഇവർക്കൊപ്പം നിന്നു. അതിന്റെ ഭാഗമായാണ്  തീരദേശത്ത് സമാധാന ഘോഷയാത്ര നടന്നത്. തിരൂർ_ താനൂർ തീരദേശ മേഖലയിൽ ഇത് മൂന്നാമത്തെ സമാധാന റാലിയാണ്

തീരദേശത്ത് സമാധാനം കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചതിനു ശേഷം രാഷ്ട്രീയ സംഘർഷങ്ങൾക്കും കുറവ് വന്നിട്ടുണ്ട്. തിരൂർ ഡി.വൈ.എസ്.പി ബിജു ഭാസ്ക്കർ, താനൂർ സി.ഐ എം ഐ ഷാജി, സി.പി.എമ്മിറേയും ലീഗിന്റെയും ജില്ലാ നേതാക്കളും സമാധാന റാലിയുടെ ഭാഗമായി.