പ്രസിഡന്റോ, വര്‍ക്കിങ് പ്രസിഡന്റോ, ആരാണ് വലുത് ? കണ്ണൂരില്‍ ഗ്രൂപ്പുകളിച്ച് ‘ഫ്ലെക്സ്’

kannur-poster-politics
SHARE

ഒന്നിലേറെ നേതാക്കൾ പ്രസിഡന്റ് സ്ഥാനം ആഗ്രഹിച്ചാൽ ദേശീയ നേതൃത്വം എന്തു ചെയ്യും. മാസങ്ങൾ നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് കെ.പി.പി.സി.നേതൃത്വത്തെ ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. എല്ലാവരെയും പ്രസിഡന്റാക്കാൻ സാധിക്കാത്തതിനാലാണോ എന്നറിയില്ല, മൂന്ന് പേരുടെ പ്രസിഡന്റ് സ്ഥാനത്തിന് മുൻപിൽ 'വർക്കിങ്' ചേർത്തു നൽകി. വ്യക്തികേന്ദ്രീകൃത പ്രവർത്തനങ്ങളിലേർപ്പെട്ടാതെ കോൺഗ്രസ് പാർട്ടിക്കായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് നേതാക്കളെ രാഹുൽ ഗാന്ധി ഡൽഹിയിൽനിന്ന് ഉപദേശിക്കുകയും ചെയ്തു. നേതാക്കൾക്ക് കിട്ടിയ ഉപദേശം നാട്ടിലറിയിക്കും മുൻപ് തന്നെ അണികൾ ഫ്ലെക്സ് ആരാധന തുടങ്ങി കഴിഞ്ഞു.

ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് കളിയാണ് കണ്ണൂരിലെ വഴിയോരങ്ങളിൽ കെട്ടിയുയർത്തിയിരിക്കുന്നത്. കെ.സുധാകരന് അഭിവാദ്യം അർപ്പിക്കുന്ന ബോർഡുകളാണ് ആദ്യം കണ്ടുതുടങ്ങിയത്. അതിൽ ഡിസിസിയുടെ വകയുള്ള ഫ്ലെക്സും ഉൾപ്പെടും. പ്രസിന്റിനെയും മറ്റ് വർക്കിങ് പ്രസിഡന്റുമാരെയും ഉപേക്ഷിച്ചുള്ള വ്യക്തിയാരാധന ഗ്രൂപ്പുകാർക്കിടയിലെ ഗ്രൂപ്പ് കളി പരസ്യമാകാൻ കാരണമായി. കെ.സുധാകരനെ ഒഴിവാക്കിയുള്ള ഫ്ലെക്സുകൾ ജില്ലയിൽ ഉയർന്നു കഴിഞ്ഞു. മല്ലപ്പളളി രാമചന്ദ്രൻ തന്നെയാണ് പ്രസിഡന്റെന്ന് ഓർമിപ്പിക്കാൻ അദ്ദേഹത്തിന്റെ മാത്രം ചിത്രമടങ്ങിയ ഫ്ലെക്സുകൾ സ്ഥാപിക്കാനും സുധാകരവിരുദ്ധർ മറന്നില്ല.

പ്രസിഡന്റ് സ്ഥാനത്തിനായി ഡൽഹിയിൽ ഒറ്റയ്ക്ക് പോയി ചർച്ച നടത്തിയെന്ന കാരണത്താൽ ഗ്രൂപ്പിൽനിന്ന് കെ.സുധാകരനെ പുറത്താക്കിയെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ തന്നെ പ്രചാരണം നടത്തിയിട്ട് അധികകാലമായില്ല. എങ്കിലും ഗ്രൂപ്പിനുളളിലെ പ്രത്യേക ഗ്രൂപ്പായി നിൽക്കുകയാണ് കെ.എസെന്ന ഒറ്റയാൻ. മലബാറിലെ ചുമതല നൽകുന്നതിലൂടെ സംസ്ഥാന തലത്തിലുള്ള ഇടപെടലിൽനിന്ന് കെ.എസിനെ മാറ്റാമെന്നാഗ്രഹിക്കുന്നവരും ഗ്രൂപ്പിലുണ്ട്. പ്രസിഡന്റിന്റെ വാക്കുകളെക്കാൾ വർക്കിങ് പ്രസിഡന്റിന്റെ വാക്കുകൾക്ക് മാധ്യമങ്ങൾ പ്രാധാന്യം നൽകുമെന്ന ആശങ്ക പങ്കിടുന്നവരും കോൺഗ്രസിലുണ്ട്

MORE IN KERALA
SHOW MORE