മണല്‍ അടിഞ്ഞുകൂടി; പൊന്നാനിയില്‍ കടലിലൂടെ നടക്കാം; മുന്നറിയിപ്പ്

ponnani-beach
കടൽപാത...പൊന്നാനി അഴിമുഖത്ത് മണൽ അടിഞ്ഞുകൂടി രൂപപ്പെട്ട തുരുത്ത്
SHARE

പൊന്നാനി അഴിമുഖത്ത് മണൽ അടിഞ്ഞുകൂടി രൂപപ്പെട്ട തുരുത്ത് വൈറലായി. മണൽത്തുരുത്ത് കാണാൻ നൂറുകണക്കിനാളുകളാണ് ദിവസേന എത്തുന്നത്. ഭാരതപ്പുഴയിൽനിന്ന് ഒഴുകിയെത്തിയ മണലാണ് കടലിനു കുറുകെ അടിഞ്ഞുകൂടിയിരിക്കുന്നത്. പുലിമുട്ട് ഭാഗത്തുനിന്ന് കടലിലേക്ക് അര കിലോമീറ്ററോളം നീളത്തിൽ നടന്നുപോകാവുന്ന തരത്തിലാണ് തുരുത്ത് രൂപപ്പെട്ടിരിക്കുന്നത്. വേലിയേറ്റ സമയത്ത് മണൽതിട്ട കടലെടുക്കാൻ സാധ്യതയുള്ളതിനാൽ സന്ദർശകർ കടലിലേക്കിറങ്ങുന്നത് അപകടത്തിനിടയാക്കുമെന്ന് ഹാർബർ എൻജിനീയറിങ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രളയത്തിന് ശേഷം വലിയ മാറ്റങ്ങളാണ് ദിവസേന കേരളത്തിന്റെ ഭൂവിഭാഗത്തിൽ ഉണ്ടായിരിക്കുന്നത്. ചിലയിടത്ത് ഭൂമി വിണ്ടുകീറുന്നു, ചിലയിടത്ത് പുഴകൾ വറ്റി വരളുന്നു, ചിലയിടത്ത് മണ്ണിരകളും ഉറുമ്പുകളും കണക്കില്ലാതെ ചാകുന്നു. കിണറുകളും ജലാശയങ്ങളും വറ്റവരളുന്നതും. 

പകൽ ചൂടുകൂടുന്നതും, രാത്രി കാലങ്ങളിൽ തണുപ്പും‌‌ കൂടുതലായി അനുഭവപ്പെടുന്നതുമെല്ലാം വരാൻ പോകുന്ന വരൾച്ചയുടെ മുന്നറിയിപ്പാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

MORE IN KERALA
SHOW MORE