ഹർത്താലിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ഹരിശ്രീ അശോകൻ

ഹര്‍ത്താല്‍ദിനത്തില്‍ സംവിധായകനായി ഹരിശ്രീകുറിച്ച് അശോകന്‍. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അരൂക്കുറ്റിക്ക് സമീപം തൈക്കാട്ടുശേരിയിലാണ് തുടരുന്നത്. ഹര്‍ത്താല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തരീതിയില്‍ നടത്തിയാല്‍ പ്രശ്നമില്ലെന്നാണ് ഹരിശ്രീ അശോകന്റെ അഭിപ്രായം.

മൂന്നുപതിറ്റാണ്ടിലധികമായ അഭിനയജീവിതത്തിനിടയിലാണ് സംവിധാനം എന്ന ദീര്‍ഘനാളത്തെ ആഗ്രഹം ഹരിശ്രീ അശോകന്‍ യാഥാര്‍ഥ്യമാക്കിയത്. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്ന പേരിലുള്ള കോമഡി ചിത്രത്തിന്റെ ആദ്യ ഷൂട്ടിങ് ദിവസത്തെ ഹര്‍ത്താല്‍ പ്രഖ്യാപനം അല്‍പം ആശങ്കയുണ്ടാക്കിയെങ്കിലും കൃത്യമായ ആസുത്രണം കാര്യങ്ങള്‍ എളുപ്പമാക്കി. അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരുമടക്കം പുലര്‍ച്ചയോടെ ഷൂട്ടിങ് സ്ഥലത്തെത്തിയതോടെ മറ്റ് തടസങ്ങളെല്ലാം നീങ്ങി. 

രാഹുല്‍ മാധവ്,ധര്‍മജന്‍ ബോള്‍ഗാട്ടി , മനോജ് കെ.ജയന്‍ , സുരഭി തുടങ്ങി ഒരുപറ്റം അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. തൈക്കാട്ടുശേരിയിലെ കായല്‍തീരത്താണ് ഷൂട്ടിങ് പുരോഗമിക്കുന്നത്.