ചേന്ദമംഗലം കൈത്തറിയുടെ പുനര്‍ജീവനത്തിന്‍ ചേക്കുട്ടി പാവക്കുട്ടിയും

chekutty-t
SHARE

ചേന്ദമംഗലം കൈത്തറിയുടെ പുനര്‍ജീവനത്തിനായി ചേക്കുട്ടി എന്ന പാവക്കുട്ടിയും. പ്രളയത്തില്‍ ഉപയോഗശൂന്യമായ കൈത്തറി തുണിത്തരങ്ങള്‍ അണുവിമുക്തമാക്കിയാണ് കൊച്ചിയിലെ സൗഹൃദകൂട്ടായ്മ പാവക്കുട്ടികളെ ഒരുക്കുന്നത്. ചേന്ദമംഗലത്തെ കൈത്തറിയൂണിറ്റുകളുടെ പുനര്‍ നിര്‍മാണത്തിനായാണ് പാവക്കുട്ടികള്‍ വിറ്റുകിട്ടുന്ന പണം ഉപയോഗിക്കുക.

അതിജീവനത്തിന്റെ സന്ദേശവാഹകരാണ് കാറ്റില്‍ ആടിയുലയുന്ന ഈ പാവക്കുട്ടികള്‍. ചേറിനെ അതിജീവിച്ച കുട്ടി അല്ലെങ്കില്‍ ചേക്കുട്ടി. ആ പേര് മാത്രമേ ഈ പാവകള്‍ക്ക് ചേരുകയുമുള്ളൂ. ചേന്ദമംഗലത്തെ കൈത്തറി ഗ്രാമത്തില്‍ എട്ടടിയോളം ഉയരത്തില്‍ പ്രളയജലം തങ്ങിയത് അഞ്ച് നാള്‍. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് കൈത്തറി ഉപജീവനമാക്കിയ ഈ ഗ്രാമത്തില്‍ ഉണ്ടായതും. ഇനി േവണ്ടത് ഇവിടുത്തെ പരമ്പരാഗത കൈത്തറി യൂണിറ്റുകളുടെ പുനര്‍ജീവനമാണ്. അതിനായി പ്രളയം മുക്കിയ തുണിത്തരങ്ങളെ തന്നെയാണ് പ്രധാന ആശ്രയവും. ചെളിപുരണ്ട തുണിത്തരങ്ങള്‍ ക്ലോറിന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയതില്‍ ചെളിയും കറയും പുരളാത്തവ ചേന്ദമംഗലത്തെത്തിയ ദുരിതാശ്വാസപ്രവര്ത്തകരടക്കം വാങ്ങിച്ചു. ഇവയില്‍ ബാക്കി വന്ന സാരികളാണ് ചേക്കുട്ടിയാണ് ജീവനെടുക്കുന്നത്. 1500 രൂപ വിലവരുന്ന ഒരു സാരി ഉപയോഗിച്ച് 360 പാവകള്‍ ഉണ്ടാക്കുന്നു. 9000 രൂപയുടെ പാവകളാണ് ഒരു സാരിയില്‍ ജനിക്കുന്നതും. കൊച്ചിയില്‍ നിന്നുള്ള ലക്ഷ്മി, ഗോപിനാഥ് എന്നീ സുഹൃത്തുക്കളാണ് ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിനായുള്ള വേറിട്ട ആശയത്തിന്റെ വക്താക്കള്‍

പ്രളയദിനങ്ങളില്‍ ദുരിതാശ്വാസത്തിനിറങ്ങിയ വിദ്യാര്ഥികള്‍ക്ക് പാവനിര്‍മിക്കാന്‍ ഇവര്‍ തന്നെ പരിശീലനവും നല്‍കുന്നു. കൊച്ചിയുടെ തെരുവുകള്‍ തന്നെയാണ് പാവനിര്‍മാണത്തിന്റെ കളരിയും. ഈ പാവകള്‍ ആരും വാങ്ങാതെ പോകരുത്. കാരണം േചന്ദമംഗലത്തിന്റെ പുനര്‍ജീവനത്തിനാണ് ഈ പാവകള്ക്ക ലഭിക്കുന്ന ഒാരോ രൂപയും ചെലവിടുന്നതും

MORE IN KERALA
SHOW MORE