ഹൃദയം കൊണ്ടൊരു ‘താങ്ക്സ്’; പുരപ്പുറത്ത് നന്ദി പ്രകടനം; ഉള്ളുനിറഞ്ഞ് നേവി

roof-thanks
SHARE

കൊച്ചിയിൽ വീടിന്റെ മേൽക്കൂരയിൽ നാവികസേനയ്ക്ക് നന്ദിയെഴുതി പ്രളയത്തിൽ നിന്നും രക്ഷപെട്ടവർ. നാവികസേനയുടെ ട്വിറ്റർ അക്കൗണ്ടിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. വീടിന്റെ ടെറസിന്റെ മുകളിൽ വെള്ള പെയിന്റ് കൊണ്ടാണ് നന്ദി എഴുതി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ 17ന് ഈ വീട്ടില്‍ നിന്നും പ്രളയക്കെടുതിയിൽ അകപ്പെട്ട രണ്ട് സ്ത്രീകളെ നാവിക ഉദ്യോഗസ്ഥനായ വിജയ് വർമയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപെടുത്തിയിരുന്നു. എന്തായാലും പുരപ്പുറത്തെ നന്ദി പ്രകടനത്തിൽ മനസ് നിറഞ്ഞിരിക്കുകയാണ് നാവിക സേനയ്ക്ക്.

MORE IN KERALA
SHOW MORE