ഷിഗെല്ലയെന്ന് സംശയം; മൂന്നു കുട്ടികൾ ആശുപത്രിയിൽ

ഷിഗെല്ല വയറിളക്കമെന്ന സംശയത്തെതുടര്‍ന്ന് ഇരട്ടസഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല. കൃത്യമായ മുന്‍കരുതല്‍ എടുത്താല്‍ രോഗത്തെ പൂര്‍ണമായി പ്രതിരോധിക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുതുപ്പാടിയിലെ സഹോദരങ്ങളായ രണ്ടു കുട്ടികളും കാരന്തൂരിലെ മറ്റൊരു കുട്ടിയുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം മരണത്തിന് വരെ കാരണമായേക്കാം. സാധാരണ ചെറിയ കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ശ്രദ്ധക്കുറവാണ് രോഗം വരാനുള്ള പ്രധാന കാരണം. ആശങ്കപ്പെടാതെ കൃത്യമായ മുന്‍കരുതലാണ് ആവശ്യം. 2016 ല്‍ നാലു കുട്ടികള്‍ ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി