പയ്യോളി മനോജ് വധക്കേസിലെ പ്രതികൾക്ക് സിപിഎമ്മിന്റെ സ്വീകരണം

സ്വീകരണം.  കോഴിക്കോട് ജില്ലാ കമ്മറ്റിയംഗം ടി. ചന്ദു ഉള്‍പ്പെടെ പത്ത് പ്രതികള്‍ക്കാണ് സിപിഎം പ്രൗഡ ഗംഭീര സ്വീകരണം നല്‍കിയത്. പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് സിപിഎമ്മിന്‍റെ വാദം. ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാടും. 

2017 ഡിസംബര്‍ 28നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. 82 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം എറണാംകുളം ജില്ല വിട്ടുപോകുതെന്ന കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഇതില്‍  ഇളവു വരുത്തിയതോടെയാണ് പ്രതികള്‍ കോഴിക്കോട് എത്തിയത്. 2012 ഫെബ്രുവരി 12നാണ്  ബിഎംഎസ് പ്രവര്‍ത്തകനായ സി.ടി. മനോജിനെ വീട്ടില്‍ അതിക്രമിച്ചു കയറി മുഖം മൂടി സംഘം വെട്ടിപരുക്കേല്‍പ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ ആണ് മരണം. ആദ്യം ലോക്കല്‍ പൊലിസും പിന്നീടും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് മനോജിന്‍റെ ബന്ധുക്കളുടെ അപേക്ഷയെതുടര്‍ന്നാണ് സിബിഐ ഏറ്റെടുത്തത്. 

കൊലപാതകം സിപിഎമ്മിന് മേല്‍ കെട്ടിവച്ചതാണെന്നാണ് വാദം.  എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ്  സിബിഐയുടെ കണ്ടെത്തല്‍. കേസില്‍ അന്തിമ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.