നിര്‍ധനരോഗികള്‍ക്ക് അനുവദിച്ച ചികില്‍സാ സഹായം ഉടന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

നിര്‍ധനരോഗികള്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റ് അനുവദിച്ച ചികില്‍സാ സഹായം ഉടന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി. സര്‍ക്കാരിന്റെ സാമ്പത്തിക ‍െഞരുക്കം കാരണമാണ്, രോഗികള്‍ക്ക് നല്‍കിയ ചെക്ക് മടങ്ങിയത്. ഇവര്‍ക്കായി അഞ്ചുകോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍ 

സാജനെപ്പോലെ 55 നിര്‍ധനരോഗികളെയാണ് സര്‍ക്കാര്‍ വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചത്. പലതവണ ബാങ്കില്‍ പോയിട്ടും ചികില്‍സ ധനസഹായമായി അനുവദിച്ച പണം കിട്ടിയില്ല. ചെക്ക് നല്‍കിയ ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റില്‍ വിളിച്ചപ്പോള്‍ രണ്ടുമാസം കൂടി കാത്തിരിക്കാനായിരുന്നു മറുപടി.

ഇക്കാര്യം മനോരമ ന്യൂസ് പുറത്തുവിട്ടതോടെയാണ് മന്ത്രിയുടെ ഇടപെടല്‍. മൂന്നാഴ്ച്ചയ്ക്കകം പണം നല്‍കുമെന്നാണ് ഉറപ്പ്. തുക അക്കൗണ്ടിലേക്ക് നേരിട്ട്  നിക്ഷേപിക്കും. ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റ് മാര്‍ച്ച് പകുതിയോടെ വിതരണം ചെയ്ത ചെക്കുകളാണ് അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മടങ്ങിയത്.