ഇടതു പ്രവർത്തകർക്ക് ആവേശമായി ചെങ്ങന്നൂരിൽ വിഎസ്

ചെങ്ങന്നൂരില്‍ ഇടതുപ്രവര്‍ത്തകര്‍ക്ക് ആവേശമായി വി.എസ്. അച്യുതാനന്ദന്‍ എത്തി. തെക്കേ ഇന്ത്യയിലേക്ക് കടക്കാനുള്ള ബിജെപിയുടെ ശ്രമം മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രമെന്ന് വി.എസ്. പറഞ്ഞു. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ കൂടുതല്‍ ദേശീയസംസ്ഥാന നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ ചെങ്ങന്നൂരില്‍ എത്തും