'ചങ്ക്' ബസിനെ വിട്ടുതരില്ലെന്ന് യാത്രക്കാരി; തിരികെ നല്‍കി കെഎസ്ആർടിസിയും

ksrtc-chunk
SHARE

സ്ഥിരം യാത്ര ചെയ്തിരുന്ന ബസ് മറ്റൊരു ഡിപ്പോയിലേയ്ക്ക് മാറ്റിയതിനെതിരെ   യാത്രക്കാരി നല്‍കിയ പരാതി വൈറാലായതോടെയ കെ.എസ്ആര്‍.ടി.സി എം.ഡി ഇടപെട്ട് ബസ് തിരികെയെത്തിച്ചു.. ഈരാറ്റുപേട്ടയില്‍ നിന്ന് കോട്ടയം വഴി കട്ടപ്പനയ്ക്ക് സര്‍വീസ് നടത്തിയിരുന്ന  വേണാട് ബസ്  വെറുതെ തിരികെ നല്‍കുകമാത്രമല്ല,  യാത്രക്കാരുടെയും ജീവനക്കാരുടെയയും  അഭ്യര്‍ഥന മാനിച്ച് ചങ്ക് എന്ന് പേരും നല്‍കി.  

അതെ ബിരുദ വിദ്യാര്‍ഥിനിയായ ഈ അഞ്ജാത പ്രണയിനി തന്‍റെ ചങ്കായ ആര്‍.എസ്.സി 140 വേണാടിനെ സ്നേഹിച്ചപോലെ  കാഞ്ചനപോലും മൊയതീനെ സ്നേഹിച്ചിട്ടുണ്ടാവില്ല.  ആര്‍എസ്.സി. 140 വേണാട് ബസ് കെ.എസ്.ആര്‍.ടി.സിയുതേണെങ്കില്‍ അത് ഈരാറ്റുപേട്ടയില്‍ തന്നെ ഒാടണം. ഒരാള്‍ മാത്രമല്ല ഈ ആവശ്യം ഉന്നയിച്ചത്. ജീവനക്കാര്‍ പോലും വൈകാരികമായിട്ടാണ് വിഷയത്തെ സമീപിച്ചുവെന്നത്  കൗതുകകരമായി.  ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് വര്‍ഷങ്ങളായി സര്‍വീസ് നടത്തുന്ന ബസ് യാത്രക്കാരുടെ കണ്ണിലുണ്ണിയായിരുന്നു.. ജീവനക്കാരോടല്ല.. ബസിനോടായിരുന്നു ഇവരുടെ സ്നേഹം മുഴുവന്‍.

ബസ് മാറ്റാനുള്ള തീരുമാനത്തിലെ വേദന പങ്കുവച്ച് വേണാട് ബസിലെ കണ്ടക്ടറായ കെ.എ. സമീര്‍ ഫെയ്സ്ബുക്കില്‍ ഇട്ടപോസ്റ്റ് വൈറാലായതോടെയാണ് പിന്നാലെ  പതിവ് യാത്രക്കാരിയായ വിദ്യാര്‍ഥിനിയും ആലുവ ഡിപ്പോയിലേക്ക് വിളിച്ച്  പരാതി പറഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ ഈ വിഷയം  വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് ചുമതലേയറ്റ് ഉടന്‍ തന്നെ കെ.എസ്.ആര്‍.ടി.സി. എം. ഡി ടോമിന്‍ തച്ചങ്കരി  യാത്രക്കാരുടെ ചങ്ക് ബ്രോയായ വേണാടിന് ചങ്ക് എന്ന് പേരുംഇട്ട് തിരികെ നല്‍കിയത് .  മുന്നില്‍ ആ പേരും  പതിച്ച് നമ്മുടെ പയ്യന്‍ നെഞ്ചും വിരിച്ചങ്ങുനില്‍ക്കുകയാണ്. ചുരുക്കത്തില്‍ ലുക്കിലല്ല മോനെ വര്‍ക്കിലാണ് കാര്യം എന്ന് സിനിമയിലെ ഒരു കഥാപാത്രം പറഞ്ഞത് ഏതായാലും നമ്മുടെ  ചങ്ക് കെ.എസ്ആര്‍ടിസിയുടെ കാര്യത്തില്‍ അക്ഷരം പ്രതി ശരിയായി.

MORE IN KERALA
SHOW MORE