കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ പുനഃസംഘടിപ്പിക്കുന്നു

kfc-new-t
SHARE

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ പുനഃസംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി അടുത്താസം എട്ടിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ വായ്പ നല്‍കും. ഈ സാമ്പത്തികവര്‍ഷം 1200 കോടിരൂപയുടെ വായ്പ കുറഞ്ഞപലിശയ്ക്ക് നല്‍കാനാണ് കെ.എഫ്.സി ലക്ഷ്യമിടുന്നത്.

700 കോടിരൂപയുടെ കിട്ടാക്കടമാണ് ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന കെ.എഫ്.സിക്കുള്ളത്. മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കുന്ന തരത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കാനാണ് പദ്ധതി. 20 ലക്ഷം രൂപവരെയുള്ള വായ്പാകുടിശിക ഒമ്പതരശതമാനം പലിശയ്ക്ക് തീര്‍പ്പാക്കാം. എഴുതിത്തള്ളാവുന്ന നിലയിലുള്ള വായ്പകള്‍ പറ്റുന്ന തുക തിരിച്ചുവാങ്ങി തീര്‍പ്പാക്കിക്കൊടുക്കും. ഇതോടെ എട്ടുശതമാനമുള്ള അറ്റനിഷ്ക്രിയ ആസ്തി രണ്ടിലേക്ക് താഴും. ഇതോടൊപ്പം പുതിയ വായ്പകളുടെ പലിശ 10 മുതല്‍ 12 ശതമാനത്തിലേക്ക് കുറയ്ക്കും. 1200 കോടിരൂപയുടെ വായ്പ ഈ സാമ്പത്തികവര്‍ഷം നല്‍കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ വായ്പ നല്‍കും.  

സ്വാധീനത്തിന് വഴങ്ങി വായ്പ നല്‍കില്ല. വായ്പാ അപേക്ഷകള്‍ സോണല്‍ ഓഫിസുകള്‍ വിശദമായി പരിശോധിച്ചേ അനുമതി നല്‍കൂ. എന്നാല്‍ നടപടിക്രമങ്ങള്‍ ഏഴുദിവസത്തിനകം പൂര്‍ത്തിയാക്കി വായ്പ നല്‍കും. വായ്പ വര്‍ധിപ്പിക്കാന്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുകളെ ഉപയോഗിക്കും.   സമയത്തിന് പലിശതിരിച്ചടയ്ക്കുന്നവര്‍ക്ക് റിബേറ്റ് നല്‍കി പ്രോല്‍സാഹിപ്പിക്കും. ഇടപാടുകള്‍ പൂര്‍ണമായി ഓണ്‍ലൈനാക്കുന്ന പുതിയ വെബ്സൈറ്റ് ധനമന്ത്രി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷം കെ.എഫ്.സിയുടെ വായ്പയില്‍ 88 ശതമാനം വര്‍ധനയുണ്ടായെന്ന് സി.എം.ഡി സഞ്ജീവ് കൗശിക് പറഞ്ഞു. 724 കോടിരൂപയുടെ വായ്പ നല്‍കി. 376 കോടിരൂപയാണ് പലിശയിനത്തിലെ വരുമാനം.

MORE IN KERALA
SHOW MORE