പുതിയ മദ്യശാലകള്‍; കോടികളുടെ അഴിമതിയെന്ന് ചെന്നിത്തല

മദ്യശാലകള്‍ തുറക്കാനുളള തീരുമാനത്തിനുപിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഒരു  സി.പി.എം എംഎല്‍എയുടെ വീട്ടില്‍ ബാറുടമകളുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മദ്യമുതലാളിമാര്‍ക്കുവേണ്ടി മാത്രമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും   രണ്ടുവര്‍ഷത്തെ ഭരണനേട്ടം കൂടുതല്‍ ബാറുകള്‍ തുറന്നതുമാത്രമാണെന്നും രമേശ് നിയമസഭയില്‍ പറഞ്ഞു.  മദ്യശാലകള്‍ തുറക്കാനുളള വേഗവും ജാഗ്രതയും കുടിവെള്ളവിതരണത്തില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നാകുമായിരുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു