സംസ്ഥാനത്തെ ഭിന്നശേഷി സൗഹാര്‍ദമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഭിന്നശേഷി സൗഹാര്‍ദമാക്കിമാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നശേഷി വിഭാഗങ്ങളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനം കോഴിക്കോട് നിര്‍വഹിക്കുകയായിരുന്നു അദേഹം. 

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 2404 പേര്‍ക്കുള്ള ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 5ശതമാനം ഉന്നതവിദ്യാഭ്യാസ സംവരണം 4 ശതമാനം തൊഴില്‍ സംവരണം സര്‍ക്കാര്‍ ഒാഫീസുകളില്‍ അംഗപരിമിതര്‍ക്കുള്ള സഹായ സംവിധാനങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങി സര്‍ക്കാരിന്റെ ഭിന്നശേഷി സൗഹാര്‍ദ നയങ്ങള്‍ മുഖ്യമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം 747 പേര്‍ക്കുള്ള ലീഗല്‍ഗാര്‍ഡിയന്‍ഷിപ്പിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.