ബെവ്കോ എൽഡിസി: സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ പിഎസ്‌സി

ബവ്റിജസ് കോർപറേഷനിലെ എൽ.ഡി ക്ലാർക്ക് പരീക്ഷയിൽ സാധ്യതലിസ്റ്റ് പ്രസിദ്ധീകരിക്കാതെ പി.എസ്.സി. പരീക്ഷ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ലിസ്റ്റിനായി കാത്തിരിക്കുകയാണ് അഞ്ചുലക്ഷത്തോളം ഉദ്യോഗാർഥികൾ. പിൻവാതിൽ നിയമനം നടക്കുന്ന ബവ്റിജസിൽ ലിസ്റ്റ് വരുമ്പോഴേക്കും ഒഴിവുകളുണ്ടാകുമോയെന്നാണ് ഉദ്യോഗാർഥികളുടെ പേടി. 

2014 ലായിരുന്നു ബവ്റിജസ് കോർപറേഷനിലെ എൽ.ഡി ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പി.എസ്.സിയുടെ വിജ്ഞാപനം. എന്നാല്‍‍ പരീക്ഷ നടന്നത് കഴിഞ്ഞവർ·ഷം ഒക്ടോബറിൽ. അഞ്ചുലക്ഷത്തോളം പേർ പരീക്ഷയെഴുതി. എന്നാൽ സാധ്യതലിസ്റ്റ് പോലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 

ഇനി ലിസ്റ്റ് വന്ന് സര്‍‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെങ്കിൽ പിന്നെയും മാസങ്ങൾ കഴിയും. പരീക്ഷയെഴുതി കാത്തിരിക്കുന്നവരിൽ ഭൂരിഭാഗം പേരും പ്രായപരിധി കഴിയാറായവരും 

കഴിഞ്ഞമാസത്തെ കണക്കനുസരിച്ച് 319 ഒഴിവുകളുണ്ട്. പക്ഷെ ഡെപ്യൂട്ടേ·ഷനിലൂടേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും ഒഴിവുകൾ നികത്താന്‍‍ നീക്കം നടക്കുന്ന ബവ്റിജസ് കോർപറേഷനിൽ ലിസ്റ്റ് വരുമ്പോഴേക്കും അവസരമുണ്ടാകുമോയെന്നാണ് ഉദ്യോഗാർഥികളുടെ ആശങ്ക