ജനരക്ഷായാത്രയെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യാത്രയിലൂടെ ബിജെപി ഉയര്‍ത്തുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി എങ്ങനെ പ്രതിരോധിക്കാമെന്ന് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്തു.വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.
ആര്‍എസ്.എസ്സിന്റെ തനിനിറം തുറന്ന് കാട്ടുന്ന യാത്ര സിപിഎമ്മിന് രാഷ്ട്രീയമായി ഗുണം ചെയ്യും.ഇത്തരം യാത്രകള്‍ ബിജെപി കൂടുതല്‍ സംഘടിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ജനരക്ഷായാത്ര ചര്‍ച്ചയായി.ആര്‍എസ്എസ്സിനെതിരെ ദേശീയ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പ്രചരണ പരിപാടികളുടെ സംസ്ഥാന തലപരിപാടികള്ക്കും യോഗത്തില്‍ അന്തിമ രൂപം നല്കി.
വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പതിവ് സെക്രട്ടറിയേറ്റ് യോഗം ഇത്തവണ കോഴിക്കോട് തീരുമാനിച്ചത്.തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍തൂക്കം നേടാന്‍ സാധിച്ചതായി സെക്രട്ടറിയേറ്റ് വിലയിരുത്തി.എംഎ ബേബി തോമസ് ഐസക് എംഎം മണി ഇപി ജയരാജന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല.മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാരായ ഏകെ ബാലന് കെകെ ശൈലജ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.