മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ച ഡല്‍ഹി ഐഎൽബിഎസ് ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞിറങ്ങേണ്ട നഴ്സുമാരെ തടഞ്ഞുവച്ചു. ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തുന്ന മിന്നല്‍ സമരത്തില്‍ പങ്കെടുപ്പിക്കാതിരിക്കാനാണ് പൂട്ടിയിട്ടിരിക്കുന്നതെന്ന് നഴ്സുമാര്‍. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.അതേസമയം, സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹി മുഖ്യമന്ത്രിക്ക് കത്തയച്ചു.
Advertisement