തിരുവനന്തപുരം കോർപ്പറേഷൻ കാലപ്പഴക്കമില്ലാത്ത ലോറികൾ കൂട്ടത്തോടെ ഉപേക്ഷിച്ച് കോടികൾ മുടിപ്പിച്ചു. കണ്ടം ചെയ്യാറായെന്ന പേരിൽ ഉപേക്ഷിച്ചത് പത്ത് വർഷം മാത്രം പഴക്കമുള്ള 15 ലോറികൾ. ഒരു വർഷത്തിലേറെയായി തൈക്കാട് ശ്മശാനത്തിൽ കൂട്ടിയിട്ടിരിക്കുന്ന ലോറികളെല്ലാം തുരുമ്പെടുത്ത് നശിച്ചു. തൈക്കാട് ശാന്തികവാടത്തിൽ ഈ കിടക്കുന്ന ലോറികളെല്ലാം ഉപേക്ഷിക്കാൻ കാരണം കാലപ്പഴക്കമെന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ പറയുന്നത്. പുത്തൻ എന്ന് പോലും പറയാവുന്ന ലോറികളാണ് കൂട്ടത്തോടെ കാട്ടിൽ കൊണ്ടുതള്ളിയിരിക്കുന്നത്. വാഹനം ഇവിടെ കൊണ്ടിട്ടിട്ട് നാളേറെയായെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ഒരു വണ്ടിക്ക് ശരാശരി 20 ലക്ഷം കൂട്ടിയാൽ പോലും വെറുതേ നശിപ്പിച്ചത് 3 കോടി രൂപ. അങ്ങിനെ ശാന്തികവാടമെന്ന ശ്മശാനം കോടിക്കണക്കിന് നികുതിപ്പണത്തിന്റെയും ശവപ്പറമ്പായി മാറി.
More in Kerala
-
നാല് സ്ത്രീകൾ വെള്ളത്തിൽ കിടന്നു ജീവനായി പിടയുന്നു; പിന്നീട് നടന്നത്
-
ഭാര്യയുടെ ഫോണിൽ നിന്ന് മദ്യത്തിന്റെ ടോക്കൺ എടുത്താൽ...വാങ്ങാൻ ആരു പോകും!
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടി: സഫീര്‍ കരീമിന്റെ ഭാര്യയും അറസ്റ്റില്‍
-
ഒളിച്ചോടി വിവാഹം: പണമില്ലാതായതോടെ മോഷണശ്രമം; നവദമ്പതികള്‍ ജയിലില്‍
-
വിവാദമായ ആഡംബര കാറിന്റെ പേരില്‍ കാരാട്ട് ഫൈസിലിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്
-
ജനജാഗ്രതാ യാത്രയില്‍ പിവി അന്‍വര്‍ പങ്കെടുക്കാഞ്ഞതിനെ ന്യായീകരിച്ച് സിപിഎം
-
യദുകൃഷ്ണനെതിരെ പരാതിയുമായി ബ്രാഹ്മണശാന്തിമാർ
-
കെ.പി.സി.സി പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് അർഹമായ സ്ഥാനം നൽകും: സുദർശൻ നാച്ചിയപ്പൻ
-
ചവറ കെഎംഎംഎല്ലിൽ പാലം തകർന്ന് ഒരു മരണം: 30 പേർക്ക് പരുക്ക്

തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
Trivandrum Corporation
Kerala Motor Vehicle Department