ഫോട്ടോ ഷൂട്ടിന്റെ തിരക്കിലായിരുന്നു വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ. വോട്ടർമാരെ നേരിട്ടുകണ്ടു വോട്ടുചോദിക്കുന്നതുപോലെ പ്രധാനമാണ് സ്ഥാനാർഥികളുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ.
പ്രചാരണത്തിന് ചെറിയൊരു ഇടവേള നൽകിയാണ് ചെറുപുഞ്ചിരിയോടെ ക്യാമറക്കു മുന്നിൽ എത്തിയത്. ഫോട്ടോഗ്രാഫറുടെ നിർദേശപ്രകാരം ഫോട്ടോക്കായി തയാറെടുത്തു. ഫോട്ടോ എടുക്കാനൊക്കെ അൽപം ചമ്മലുണ്ടെങ്കിലും ഇതെല്ലാം കാലഘട്ടത്തിന്റെ അനിവാര്യമെന്ന് സ്ഥാനാർഥി പറഞ്ഞു.
വരും ദിവസങ്ങളിൽ പോസ്റ്ററുകളിലും ഫ്ലെക്സ് ബോർഡുകളിലും നിറഞ്ഞു നിൽക്കേണ്ടതിനാൽ ഫോട്ടോഗ്രാഫർമാരോട് ചെറിയൊരു നിർദേശവും നല്കി.
.