ചെറുതെങ്കിലും ചെറുനാരങ്ങയുടെ വില അത്ര ചെറുതല്ല. ഒരു ചെറുനാരങ്ങ കിട്ടണമെങ്കിൽ ചില്ലറവിപണിയിൽ എട്ടുമുതൽ പത്തുരൂപവരെ കൊടുക്കണം. വിലകേട്ട് പലരും ചെറുനാരങ്ങ വാങ്ങാതെ പോകുന്ന സ്ഥിതിയാണ്.
നേരിയമാറ്റമുണ്ടെങ്കിലും മൊത്തവിപണിയിലും വില അത്രകുറവൊന്നുമില്ല. കറിയിടാനുള്ള ഗുണമേൻമ കുറഞ്ഞനാരങ്ങക്ക് വില അൽപം കുറവാണ്.തമിഴ്നാട്ടിൽ നിന്നുള്ള വരവ്കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. എന്നാൽ മൊത്തവിപണിയിൽനിന്ന് നാരങ്ങവാങ്ങി തരംതിരിച്ചെടുത്ത് ചില്ലറവിൽപ്പനക്കാർ വിലനിശ്ചയിക്കുതാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തവിൽപ്പനക്കാർ പറയുന്നു. നാരങ്ങവെള്ളത്തിന്റെ വിലഉയർന്നിട്ടില്ലല്ലോ എന്ന ആശ്വാസത്തിലാണ് ജനങ്ങൾ.