റബര്‍ ബോര്‍ഡ് മേഖല ഒാഫിസുകള്‍ നിര്ത്തലാക്കാനാുള്ള നീക്കത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം. കോട്ടയത്ത് റബര്‍ ബോര്‍ഡ് ആസ്ഥാനത്തേക്ക് കേരളാ കോണ്‍ഗ്രസ് , ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, സിപിഎം എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. റബര്‍ തൈകളും ഷീറ്റുമായി റബര്‍ ബോര്‍ഡ് ആസ്ഥാനത്തേക്ക് പ്രകടനം നടത്തിയ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ ജോസ്.കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.
പൊലീസ് പരേഡ് മൈതാനത്ത് നിന്നാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മാര്‍ച്ച് തുടങ്ങിയത്. ധര്‍ണ ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
സിപിഎമ്മും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക സംഘം നടത്തിയ പ്രതിഷേധ മാര്‍ച്ച് ജില്ലാ സെക്രട്ടറി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്തു.