പരമ്പരാഗത കലാരൂപങ്ങളെയും കലാകാരന്മാരെയും ബിനാലെയുടെ ഭാഗമാക്കണമെന്ന് ചലച്ചിത്ര താരം മമ്മൂട്ടി. ബിനാലെക്ക് സ്ഥിരം വേദിയൊരുങ്ങുന്നതോടെ കേരളത്തിലെ കലകളുടെ സമ്മേളന വേദിയായി കൊച്ചിക്ക് മാറാന്‍ കഴിയണമെന്നും മമ്മൂട്ടി പറഞ്ഞു..
ചലച്ചിത്ര നടന് വി.കെ.ശ്രീരാമനൊപ്പമാണ് ബിനാലെ കാണാന്‍ ഫോര്‍ട്ടു കൊച്ചിയില്‍ മമ്മൂട്ടിയെത്തിയത്. കലാസൃഷ്ടികളെല്ലാം കാര്യമായി സമയമെടുത്തു തന്നെ മമ്മൂട്ടി കണ്ടു. സംശയങ്ങള്‍ വിശദമായി ചോദിച്ചു മനസിലാക്കി.
കാഴ്ചകള്‍ കണ്ടിറങ്ങിയ േശഷം സംഘാടകര്‍ക്ക് താരത്തിന്റെ ഉപദേശം. രണ്ടു മണിക്കൂറിലേറെ ബിനാലെ വേദിയില്‍ മമ്മൂട്ടി ചിലവിട്ടു.