എസ്.സി.എ.ഒ.ആര്‍.എ പ്രസിഡന്‍റായി വിപിന്‍ നായര്‍; പദവിയിലെത്തുന്ന ആദ്യ മലയാളി

മലയാളി അഭിഭാഷകന്‍ വിപിന്‍ നായര്‍ സുപ്രീംകോടതിയിലെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ പ്രസിഡന്‍റ്.  തലശ്ശേരി സ്വദേശിയായ വിപിന്‍ നായര്‍ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ്.  ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ വിപിന്‍ നായര്‍ 1993 മുതല്‍ അഭിഭാഷകനാണ്.  

2016 മുതല്‍ 2019 വരെ സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാന്‍ഡ‍ിങ് കോണ്‍സുലായിരുന്നു. കേശവാനന്ദഭാരതി കേസില്‍ കേരളത്തിന്‍റെ അഭിഭാഷക സംഘത്തിലുണ്ടായിരുന്ന സുപ്രീംകോടതി അഭിഭാഷകന്‍ കെ.എം.കെ നായരുടെ മകനാണ്  വിപിന്‍ നായര്‍

Vipin Nair Appointed As New President Of SCAORA