കുഴഞ്ഞുവീണത് വിവാഹത്തിന് നൃത്തം ചെയ്യുന്നതിനിടെ; പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് 18കാരിക്ക് ദാരുണാന്ത്യം. യുപിയിലെ മീററ്റിലാണ് ദാരുണ സംഭവം. പാട്ടിനൊപ്പം ന‍ൃത്തം ചെയ്യുകയായിരുന്നു പെണ്‍കുട്ടിയും ബന്ധുക്കളുമെല്ലാം. പെട്ടെന്നാണ് പെണ്‍കുട്ടിക്ക് അസ്വസ്ഥത  അനുഭവപ്പെട്ടത്. നെഞ്ചില്‍ കൈവച്ച് അല്‍പ സമയം നിന്ന പെണ്‍കുട്ടി ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു.

 റിംഷ എന്ന പേരുള്ള പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കെത്തും മുന്‍പ് തന്നെ പെൺകുട്ടി മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് മുന്നോടിയായി  വൈകിട്ട് നടന്ന ഹൽദി ചടങ്ങിലാണ് റിംഷ നൃത്തം ചെയ്തത്.