മിസ്റ്റര്‍ പെര്‍ഫെക്ട്; ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് ദ്രാവിഡ്; കയ്യടി

കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലേയും ജമ്മുകശ്മീരിലെയുമായി 88 മണ്ഡലങ്ങളും ഇന്ന് വിധിയെഴുതുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡും പതിവ് തെറ്റിക്കുന്നില്ല. ക്യുവില്‍ വോട്ട് രേഖപ്പെടുത്താന്‍ തന്റെ അവസരത്തിനായി കാത്തുനില്‍ക്കുന്ന ദ്രാവിഡിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലും ഇപ്പോള്‍ വൈറലാവുന്നത്.

നമ്മുടെ ജനാധിപത്യത്തെ ആഘോഷിക്കാനുള്ള അവസരമാണ് ഇത്. ബെംഗളൂരുവില്‍ ഇത്തവണ റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും വോട്ട് രേഖപ്പെടുത്താന്‍ എത്തണം, വോട്ട് ചെയ്തതിന് ശേഷം ദ്രാവിഡ് പറ‍ഞ്ഞു. ഈ നില്‍ക്കുന്ന മനുഷ്യനെ കണ്ടാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാണെന്ന് തോന്നുമോ എന്നെല്ലാമാണ് വരി നില്‍ക്കുന്ന ദ്രാവിഡിനെ ചൂണ്ടി ആരാധകരുടെ വാക്കുകള്‍.

ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ അനില്‍ കുംബ്ലേയും വോട്ട് രേഖപ്പെടുത്തി. കര്‍ണാടകയിലെ 14 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുത്ത്. 28 ലോക്സഭാ മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത്. 2019ലെ തിരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ 25 സീറ്റുകള്‍ ബിജെപി നേടിയിരുന്നു.

Rahul Dravid Cast his vote