മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ

rbi-wb
SHARE

മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ. അടുത്ത മാസം പതിനാല് ദിവസമാണ് പല സംസ്ഥാനങ്ങളിലായി ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തും പ്രാധാന്യമുള്ള ദിവസങ്ങളും, ആഘോഷങ്ങളും, പ്രാദേശിക അവധികളും, ദേശീയ അവധികളും, രണ്ടാംശനി, നാലാംശനി,ഞായര്‍ തുടങ്ങി എല്ലാ അവധികളും ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റാണ് ആര്‍ബിഐ പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

ആര്‍ബിഐ എല്ലാ മാസവും ബാങ്ക് അവധി ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്. നെഗോഷ്യബിൾ ഇൻസ്‌ട്രുമെൻ്റ് ആക്‌ട്, ഹോളിഡേ, റിയൽ ടൈം ഗ്രോസ് സെറ്റിൽമെൻ്റ് ഹോളിഡേ, ബാങ്കുകളുടെ അക്കൗണ്ട് ക്ലോസിംഗ് എന്നീ വിഭാഗത്തിലാണ് അവധിലിസ്റ്റ്  വിജ്ഞാപനം ചെയ്യുന്നത്. തൊഴിലാളി ദിനമായ മെയ് ദിനത്തില്‍ തുടങ്ങി 26വരെയാണ് അവധികള്‍ വരുന്നത്. 

മെയ് 1– മെയ്ദിനവും മഹാരാഷ്ട്ര ദിനവും ആയതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്,അസ്സം, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂര്‍,ബംഗാള്‍,ഗോവ,ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പൊതുഅവധി ആയിരിക്കും.

മെയ് 7 ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്ത്,മധ്യപ്രദേശ്,ഗോവ  എന്നിവിടങ്ങളില്‍ ബാങ്ക് അവധിയായിരിക്കും. 

മെയ്–8 രബീന്ദ്രനാഥ് ടാഗോര്‍ ദിനവുമായി ബന്ധപ്പെട്ട് ബംഗാളില്‍ അവധിയായിരിക്കും. 

മെയ് 10 ബസവ ജയന്തി, അക്ഷയ ത്രിതീയ ദിനമായതിനാല്‍ കര്‍ണാടകയില്‍ പൊതുഅവധി ആയിരിക്കും. 

മെയ് 13– ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ അവധി പ്രഖ്യാപിച്ചു.

മെയ് 16 സിക്കിം സ്റ്റേറ്റ് ഡേ ആയതിനാല്‍ സംസ്ഥാനത്ത് അവധി ആയിരിക്കും. 

മെയ് 20– ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ പൊതുഅവധി ആയിരിക്കും. 

ബുദ്ധപൂര്‍ണിമ ദിനമായ മെയ് 23ന് ത്രിപുര,മിസോറാം,മധ്യപ്രദേശ്, ചണ്ഡിഗഡ്,ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്,ജമ്മു, ലക്നൗ,ബംഗാള്‍,ന്യൂഡല്‍ഹി, ചത്തീസ്ഗഡ്,ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ പൊതു അവധിയായിരിക്കും. 

നാലാം ശനിയും നസ്റുല്‍ ജയന്തി ദിനവുമായ മെയ് 25നാണ് അവസാനഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ്.  ത്രിപുരയിലും ഒഡിഷയിലും അന്ന് ബാങ്ക് അവധിയായിരിക്കും. 

Banks to remain closed for 14days in various states in May

MORE IN INDIA
SHOW MORE