ബിസിനസ് തര്‍ക്കം; വ്യാപാരിയുടെ ലംബോര്‍ഗിനി കത്തിച്ച് യുവാവ്

ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാരിയുടെ ആഡംബര കാറിന് തീകൊളുത്തി യുവാവ്. ഹൈദരാബാദിലാണ് സംഭവം. പട്ടാപ്പകല്‍ നടുറോ‍ഡിലിട്ടാണ് യുവാവ് ലംബോര്‍ഗിനിക്ക് തീയിട്ടത്. യൂസ്ഡ് കാര്‍ ഡീലറായ നീരജിന്റെ ലംബോര്‍ഗിനിയാണ് അഗ്നിക്കിരയാക്കിയത്. നഗരത്തിലെ തന്നെ മറ്റൊരു യൂസ്ഡ് കാര്‍ ഡീലറായ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ബിസിനസ് തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കാര്‍ വില്‍പ്പന നടത്തിയതിന്റെ കമ്മിഷന്‍ പങ്കുവെയ്ക്കുന്നതിനെച്ചൊല്ലി നീരജും അഹമ്മദും തമ്മില്‍ നേരത്തെ ബിസിനസ് വൈരം നിലനിന്നിരുന്നു. ശനിയാഴ്ച രണ്ടുപേരും ഇക്കാര്യം സംസാരിക്കാനായി ഹൈദരാബാദിലെ പഹദിഷെരീഫിലെത്തി. എന്നാല്‍ സംസാരം വാക്കേറ്റത്തിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്നാണ് അഹമ്മദ് നീരജിന്റെ ഉടമസ്ഥതയിലുള്ള ലംബോര്‍ഗിനി കാറിന് തീയിട്ടത്. അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും കാര്‍ കത്തിനശിച്ചു.

A young man set fire to a businessman's luxury car