ലിവ് ഇന്‍ റിലേഷനാണെങ്കിലും സ്​ത്രീക്ക് ജീവനാംശം നല്‍കണം; സുപ്രധാന വിധി

ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ദമ്പതികള്‍ തമ്മില്‍ ഒരുമിച്ച് ജീവിച്ചതിന് തെളിവുണ്ടെങ്കില്‍ സ്ത്രീക്ക് ജീവനാംശം നിഷേധിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പങ്കാളിയായിരുന്ന സ്ത്രീക്ക് വേര്‍പിരിഞ്ഞതിന് ശേഷം 1500 രൂപ മാസംതോറും നല്‍കണമെന്ന വിചാരണക്കോടതി വിധിക്കെതിരെ യുവാവ് നല്‍കിയ ഹര്‍ജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. 

പുരുഷനും സ്​ത്രീയും ഒന്നിച്ചു ജീവിച്ചതാണെന്ന വിചാരണ കോടതിയുടെ കണ്ടെത്തലിനൊപ്പം ഇരുവര്‍ക്കും കുഞ്ഞ് പിറന്നതുകൂടി പരിഗണിക്കുമ്പോള്‍ സ്ത്രീക്ക് ജീവനാംശം അവകാശപ്പെട്ടതാണെന്നും ഹൈക്കോടതി പറഞ്ഞു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന നിയമങ്ങളിലെ നിര്‍ണായക വഴിത്തിരിവായിരിക്കും മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി. 

Alimony should be paid to the woman even if it is a live-in relationship