െഎസിയുവില്‍ യുവതിയെ പീഡിപ്പിച്ചു; പ്രതി ആശുപത്രിയിലെ ജീവനക്കാരന്‍

രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ രോഗിയെ നഴ്സിങ് അസിസ്റ്റന്‍റ് പീഡനത്തിനിരയാക്കി.

ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായതിനെ തുടര്‍ന്ന്  ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. െഎസിയുവില്‍ ആരുമില്ലാതിരുന്ന സമയത്താണ് പ്രതിയായ ചിരാഗ് യാദവ് ഇരുപത്തിനാലുകാരിയായ യുവതിയെ പീഡനത്തിനിരയാക്കിയത്. 

പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബഹളംവെച്ചു. തുടര്‍ന്ന് പ്രതി മരുന്ന് കുത്തിവെച്ച് യുവതിയെ അബോധാവസ്ഥയിലാക്കുകയായിരുന്നു. നഴ്സുമാര്‍ മരുന്നു നല്‍കാനെത്തിയപ്പോഴാണ് യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ധ ചികില്‍സ നല്‍കുകയായിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് യുവതി നടന്ന കാര്യങ്ങള്‍ ആശുപത്രി അധികൃതരോട് വെളിപ്പെടുത്തിയത്. ആശുപത്രിയിലെത്തിയ പൊലീസിനും യുവതി മൊഴി നല്‍കി. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.