'മണിപ്പൂരിലേക്ക് ഒരാഴ്ചയ്ക്കുള്ളിൽ സർവകക്ഷി സംഘത്തെ അയക്കണം'

വംശീയ കലാപം തുടരുന്ന മണിപ്പൂരിലേക്ക് ഒരാഴ്ചയ്ക്കുള്ളിൽ സർവകക്ഷി സംഘത്തെ അയക്കണമെന്ന് തൃണമൂൽ കോൺഗ്രസ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച സർവകക്ഷി യോഗത്തിൽ സിപിഐയെ വിളിച്ചില്ലെന്ന് ബിനോയ് വിശ്വം എംപി ആരോപിച്ചു. മണിപ്പൂരിൽ മന്ത്രിയുടെ സ്ഥാപനങ്ങൾക്ക് അക്രമി സംഘം തീയിട്ടു. 

ഏറെ വൈകി വിളിച്ച യോഗമെന്ന് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രി തുടരുന്ന മൗനം. കലാപത്തിൽ ഇടപെടാത്തത്. എല്ലാ കക്ഷികളെയും വിശ്വാസത്തിൽ എടുക്കാൻ സാധിക്കാത്ത പോലീസ്-കേന്ദ്രസേനകൾ. ഇങ്ങനെ വിവിധ വിഷയങ്ങൾ സർവകക്ഷി യോഗത്തിൽ ചർച്ചയായി. മണിപ്പൂരിലേക്ക് സർവകക്ഷി സംഘത്തെ ഒരാഴ്ചയ്ക്കകം അയക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ സിപിഐയെ സർവകക്ഷി യോഗത്തിലേക്ക് വിളിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നും ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു. പി.സന്തോഷ്‌ കുമാർ എംപി പാർലമെന്റ് അനക്സിലെത്തി മടങ്ങി. അതിനിടെ,, മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായി. എൻജിനീയറിങ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് മന്ത്രി എൽ.സുസിന്ദ്രോ മെയ്തേയിയുടെ രണ്ട് ഗോഡൗണുകൾക്ക് അക്രമിസംഘം തീവച്ചു.  മണിപ്പൂരില്‍ ശവപ്പെട്ടികള്‍ ഏന്തി പ്രതിഷേധം അരങ്ങേറി. സംയുക്ത വിദ്യാര്‍ത്ഥി സംഘമാണ് ചുരാചന്ദ്പ്പൂരില്‍ പ്രതിഷേധിച്ചത്. കുക്കി സംഘടനകൾ ജന്തർ മന്തറിൽ പ്രതിഷേധവും സംഘടിപ്പിച്ചു