സംഘർഷം; മണിപ്പൂരിലെ 11 ബൂത്തുകളിൽ റീപോളിങ്

Police officers stand guard outside a polling station

സംഘർഷമുണ്ടായതിനെ തുടർന്ന് വോട്ടെടുപ്പ് പൂർണമായി തടസ്സപ്പെട്ട മണിപ്പൂരിലെ 11 ബൂത്തുകളിൽ റീപോളിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. മറ്റന്നാൾ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ ബൂത്തുകളാണെല്ലാം. സംഘർഷത്തെ തുടർന്ന് തിരഞ്ഞെടുപ്പ് ഭാഗികമായും പൂർണമായും നിർത്തിവച്ചതും വോട്ടിങ് യന്ത്രം തകർത്തതുമായ ഇരുപതോളം ബൂത്തുകൾ മണിപ്പുരിലുണ്ടായിരുന്നു. ഇന്നര്‍ മണിപ്പുരില്‍ പൂര്‍ണമായും ഔട്ടര്‍ മണിപ്പുരില്‍ ചിലയിടത്തുമാണ് ഇന്നലെ പോളിങ് നടന്നത്. അടുത്ത വെള്ളിയാഴ്ചയാണ് ഔട്ടര്‍ മണിപ്പുർ ലോക്സഭ മണ്ഡലത്തിൽ ബാക്കിയുള്ള സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തുക.

Repolling ordered for Inner Manipur seat, fresh voting on Monday