വാളെടുത്ത് ഭീമൻ കേക്ക് മുറിച്ച് ഗുർമീത്; 20 വർഷം ശിക്ഷ, പിന്നിട്ടത് 14 മാസം, 4 പരോൾ

വാളുകൊണ്ട് കേക്ക് മുറിച്ച് ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം. ബലാൽസംഗം, കൊലപാതകം തുടങ്ങിയ കേസുകളിൽ 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീം 40 ദിവസത്തെ പരോളിൽ ഇറങ്ങിയത്. ഉത്തർപ്രദേശിലെ ബാഗ്പത്തിലെ ബർണാവ ആശ്രമത്തിൽ  കൂറ്റൻ കേക്കുമായി റാം റഹീം നടത്തിയ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ജനുവരി 25ന് ദേര മുൻ മേധാവി ഷാ സത്‌നം സിങ്ങിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കണമെന്ന് റാം റഹീം ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ, "അഞ്ച് വർഷത്തിന് ശേഷം ഇത്തരത്തിൽ ആഘോഷിക്കാൻ ഒരു അവസരം ലഭിച്ചു, അതിനാൽ കുറഞ്ഞത് അഞ്ച് കേക്കെങ്കിലും മുറിക്കണം, ഇതാണ് ആദ്യത്തെ കേക്ക്" എന്ന് ദേര മേധാവി പറയുന്നത് കേൾക്കാം.

ആയുധ നിയമപ്രകാരം ആയുധങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് (വാളുകൊണ്ട് കേക്ക് മുറിക്കുന്നത്) നിരോധിച്ചിട്ടുണ്ട്. ആ നിയമം ലംഘിച്ചുകൊണ്ടാണ് ഗുർമീത്തിന്റെ ആഘോഷം.